
Money Tok
A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.
Money Tok
Money Tok: ആപ്പു വഴി ലോണ്‍ എടുത്തോളൂ, പക്ഷെ ആപ്പിലാവാതിരിക്കാന്‍ ശ്രദ്ധിക്കണം
•
Dhanam
വായ്പാ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ച് കേള്‍ക്കാറില്ലേ. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടാണ് ഇത് വലിയ തോതില്‍ വര്‍ധിച്ചിട്ടുള്ളത്. ഇത്തരം ആപ്പുകള്‍ മുഖേന പെട്ടെന്ന് ലോണ്‍ ലഭിക്കും എന്നാല്‍ അപകടങ്ങളും ഏറെയാണ്. ഈ ആപ്പുകളുമായി ബന്ധപ്പെട്ട അപകടങ്ങള്‍ തിരിച്ചറിയാനും പരിശോധിക്കാനുമായി ധനകാര്യ ആപ്പുകളുടെ രണ്ട് സംഘടനകള്‍ ചേര്‍ന്ന് ഒരു സര്‍വേ നടത്തിയിരുന്നു.
സര്‍വേയുടെ വെളിച്ചത്തില്‍ ഇത്തരം ലോണുകള്‍ എടുക്കുന്നവര്‍ക്കായുള്ള ചില പ്രധാന മുന്‍കരുതലുകള്‍ ആണ് ഇന്നത്തെ മണിടോക്കിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലോണുകളെടുത്ത് ആപ്പിലായവരുടെ അനുഭവങ്ങളില്‍ നിന്നുള്ളവ തന്നെയാണ്. അവ ഓരോന്നും ശ്രദ്ധിച്ച് കേട്ടോളൂ.