
Money Tok
A personal finance podcast in Malayalam from Dhanam, Kerala's No.1 business media group.
Money Tok
Money tok: ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിച്ച് മികച്ച നേട്ടമുണ്ടാക്കാം
•
Dhanam
ഫിക്‌സഡ് ഡെപ്പോസിറ്റുകളെക്കാള്‍ ഏറെ ജനകീയമായ സമ്പാദ്യ പദ്ധതികളാണ് ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി നിക്ഷേപിക്കാന്‍ കഴിയുന്ന സ്‌മോള്‍ ഫിനാന്‍സ് സ്‌കീമുകള്‍ അഥവാ ചെറുകിട സമ്പാദ്യ പദ്ധതികള്‍. പലിശ നിരക്കുകള്‍ ഏറെ ആകര്‍ഷകമാണ് എന്നതുകൊണ്ടുമാത്രമല്ല, ചെറുകിട സമ്പാദ്യ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പരിരക്ഷയുമുണ്ട് എന്നതിനാല്‍ സ്‌മോള്‍ സേവിംഗ്‌സ് സ്‌കീമിന് നിരവധി ഉപയോക്താക്കളുണ്ട്. സാധാരണക്കാര്‍ക്ക് ഫിക്‌സഡ് ഡെപ്പോസിറ്റിനേക്കാള്‍ ചെറുതുകകള്‍ നിക്ഷേപിക്കാന്‍ കഴിയുന്ന പദ്ധതികളാണ് കൂടുതല്‍ സൗകര്യപ്രദവും. ഇതാ ചെറു തുക നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില സ്‌കീമുകളും ഏറ്റവും പുതിയ പലിശ നിരക്കുകളും വിവരങ്ങളും.