Money Tok

Money tok: ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരുങ്ങും മുമ്പ് 5 കാര്യങ്ങള്‍

Dhanam


സ്ഥിരനിക്ഷേപത്തിന് മിക്ക ബാങ്കുകളും ഇപ്പോള്‍ മികച്ച പലിശ നിരക്കാണ് നല്‍കുന്നത്. റിസ്‌ക് കുറഞ്ഞ നിക്ഷേപമെന്ന നിലയില്‍ സ്ഥിര നിക്ഷേപങ്ങള്‍ക്കും (FD) റെക്കറിംഗ് ഡെപ്പോസിറ്റിനും(RD) മികച്ച സ്വീകാര്യതയാണ് സാധാരണക്കാര്‍ക്കിടയിലുള്ളത്. ഭാവിയിലേക്ക് ഒരു തുക സുരക്ഷിതമായി ബാങ്കില്‍ സൂക്ഷിച്ചുവയ്ക്കണമെന്ന് ആഗ്രഹിച്ച് സ്ഥിര നിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്.

ബാങ്കുകള്‍ മാത്രമല്ല, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സ്ഥിരനിക്ഷേപങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ ഇടം വലം നോക്കാതെ നിക്ഷേപിക്കരുത്. ഈ 5 കാര്യങ്ങള്‍ സ്ഥിരനിക്ഷേപത്തിനൊരുങ്ങും മുമ്പ് പരിശോധിക്കണം.