
100Biz Strategies
100Biz Strategies
EP 96: 'പ്രൈവറ്റ് ലേബല്‍': സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്ക് ലാഭകരമാക്കാവുന്ന മാര്‍ക്കറ്റിംഗ് തന്ത്രം
റീറ്റയില്‍ ഷോപ്പുകളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാകുന്ന ഒന്നാണ് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ഉല്‍പ്പന്നങ്ങള്‍. മറ്റ് ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതിനെക്കാള്‍ ലാഭം സ്വന്തം ബ്രാന്‍ഡുകളുടെ വില്‍പ്പനയില്‍ നിന്നും അവര്‍ നേടുന്നു. പ്രൈവറ്റ് ലേബല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വിഹിതം കൂട്ടുക എന്നതാണ് തന്ത്രം. സ്വന്തം റീറ്റയില്‍ ഷോപ്പുകള്‍ സ്വന്തം ബ്രാന്‍ഡുകള്‍ കൂടി വില്‍ക്കുവാനും വളര്‍ത്തുവാനുമുള്ള ഇടങ്ങളാണെന്ന് സംരംഭകര്‍ തിരിച്ചറിയേണ്ടതുണ്ട്.
ലാഭത്തില്‍ വലിയൊരു വര്‍ദ്ധന കൊണ്ടുവരാന്‍ റീറ്റയില്‍ ഷോപ്പുകള്‍ക്ക് സ്വന്തം പ്രൈവറ്റ് ലേബല്‍ (Private Label) ബ്രാന്‍ഡുകളെ ആശ്രയിക്കാം. വിപണിയെ അടക്കിഭരിക്കുന്ന ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെക്കാള്‍ കുറഞ്ഞ വിലയില്‍ മേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കുമ്പോള്‍ പ്രൈവറ്റ് ലേബല്‍ ബ്രാന്‍ഡുകള്‍ക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ സ്വീകാര്യത കൂടുന്നു. മൊത്തം വില്‍പ്പനയുടെ നല്ലൊരു പങ്ക് സ്വന്തം ഉ